“ഗവർണർ പദവി മറന്ന് പ്രവർത്തിക്കുന്നു”: മന്ത്രി പി രാജീവ്

ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്.

Also Read; ‘ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല’: പി എം ആര്‍ഷോ

രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് കൊല്ലം നിലമേൽ ഗവർണർ നാടകീയ സംഭവങ്ങൾ അഴിച്ചുവിട്ടത്. ഒരു മണിക്കൂർ നീണ്ടതായിരുന്നു ഗവർണ്ണറുടെ സംവിധാനത്തിലും കഥയിലും തിരക്കഥയിലും വിരിഞ്ഞ നാടകം. എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നന്നായി അറിയാമായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കരിങ്കൊടി കണ്ടയുടൻ നടുറോഡിൽ കാർ നിർത്തിച്ച് എസ്എഫ്ഐക്കാരോട് ഏറ്റുമുട്ടാൻ തയാറെടുക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉടൻ നിലമേലിൽ എത്തണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കസേരയിട്ട് ഇരുന്നു.

Also Read; ഫാസിസ്റ്റുകളുടെ നുണയെ തുറന്നുകാട്ടുകയാണ് ആള്‍ട്ട് ന്യൂസിലൂടെ : സുബൈറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും എഫ്ഐആർ കാണണമെന്ന ആവശ്യവുമായി ഗവർണർ നടുറോഡിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഡിജിപി ഫോണിൽ സമരം അവസാനിപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ വഴങ്ങിയില്ല. പിന്നീട് എഫ്ഐആർ കിട്ടിയശേഷം മുഖ്യമന്ത്രിയാണിതിന് ഉത്തരവാദിയെന്ന് ഗവർണർ മാധ്യമങ്ങളോട് ആരോപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News