ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല: മന്ത്രി പി രാജീവ്

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് മന്ത്രി പി രാജീവ്‌. നിയമസഭ പാസാക്കിയ ബില്‍ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർ ഒപ്പിടണം. രണ്ട് വർഷമായി ഇത് ഉണ്ടായില്ല. ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് പി രാജീവ് പറഞ്ഞു.

നിയമപരമായ പ്രശ്നമാണെന്നും സർക്കാരും ഗവർണറും തമ്മില്‍ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേന: മുഖ്യമന്ത്രി

നിയമസഭയിലെ അധികാരത്തിൽ ആരും കടന്നുകയറാൻ പാടില്ല. നിയമസഭ പ്രവർത്തിക്കുന്നത് ഭരണഘടനാപരമായാണ്.  ചട്ടങ്ങളിൽ നിന്നുകൊണ്ടാണ് നിയമസഭാ ബില്ലുകൾ പാസാക്കുന്നത്.
ഇപ്പോ‍ഴുണ്ടാകുന്ന പോലെ അസാധാരണമായ സാഹചര്യം ഉണ്ടാകുമെന്ന് ഭരണഘടനാ ഉണ്ടാക്കിയവർ കരുതിയിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല. ഫെഡറലിസം സംരക്ഷിക്കാൻ പരമാവധി കാത്തുനിന്ന ശേഷമാണ് സുപ്രീംകോടതി സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡി മുന്നിൽ ഹാജരായേക്കും

അതേസമയം,  നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എട്ട് ബില്ലുകളില്‍ ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ തീരുമാനമെടുക്കാത്തത്.

മൂന്ന് ബില്ലുകളില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലായി അടയിരിക്കുകയാണ്.. മൂന്ന് ബില്ലുകള്‍ പിടിച്ച് വെച്ച് ഒരു വര്‍ഷത്തിലേറെയായി.. ഇതോടെയാണ് കോടതിയെ സമീപിക്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 200 ആം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍  (ഒന്നാം ഭേദഗതി ബില്‍ ) 2021 ബില്‍ നമ്പര്‍ -50,
സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (ഒന്നാം ഭേദഗതി ബില്‍) 2021 ബില്‍ നമ്പര്‍ 54:
സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, രണ്ടാം ഭേദഗതി 2021ന്നവ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിട്ട് 23 മാസം പിന്നിടുന്നു. ഇതുവരെ ഒപ്പിട്ടില്ല.

കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്‍ 2022: 14 മാസവും,
സര്‍വ്വകലാശാല നിയമ ഭേദഗതി 2022  കേരള ലോകായുക്ത  ഭേദഗതി ബില്‍ എന്നിവ 12 മാസമായും ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുകയാണ്.

സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ 2022: 9 മാസമായും പാതു ആരോഗ്യ ബില്‍ 2021: 5 മാസമായും ഗവര്‍ണര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒരു തീരുമാനവും കൈക്കൊള്ളാതെ ഇരിക്കുക എന്നതാണ് ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട്. സമാന സാഹചര്യതതില്‍ നേരത്തെ ബംഗാള്‍, തെലങ്കാന സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചപ്പോള്‍ ബില്ലുകളില്‍ ഒപ്പിടുന്നതിന് ഭരണഘടനയില്‍ സമയം നിശ്ചയിട്ടില്ലെന്നത് ബില്ലുകളില്‍ ഒപ്പടുന്നത് അന്തമായി നീട്ടിക്കൊണ്ട് പോകലല്ലെന്ന് വ്യക്തമാക്കിയതാണ്, കഴിഞ്ഞ ദിവസം തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാരും കോടതിയെ സമീപിച്ചരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News