അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കും; മന്ത്രി പി രാജീവ്

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. സ്‌കൂൾ അവധിയുള്ള ദിവസങ്ങളിലും സ്‌കൂൾ സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന തരത്തില്‍ സംവിധാനം ആരംഭിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു. പൊലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവര്‍ത്തനം സാധ്യമാക്കുക. കഴിഞ്ഞദിവസം ജില്ലയിൽ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ കെയര്‍ സംവിധാനം നടപ്പിലാക്കാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നല്‍കിക്കഴിഞ്ഞുവെന്നും ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം സര്‍ക്കാര്‍ ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: കരുനാഗപ്പള്ളിയില്‍ ഓപ്പണ്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കും: കേന്ദ്രം

അതിഥി തൊഴിലാളികള്‍ക്കായി പൊലീസ് ക്ലിയറൻസ് സംവിധാനം നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ താമസിക്കുന്ന സ്ഥലങ്ങൾ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യം പാലിക്കുന്നണ്ടോ എന്ന് പരിശോധിക്കണം. ലേബർ ക്യാമ്പ് ശരിയായ രീതിയിലാണോയെന്നും പരിശോധിക്കണമെന്നുും മന്ത്രി രാജീവ് പറഞ്ഞു.

അതേസമയം, കേസില്‍ കുറ്റമറ്റ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് രാജീവ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതി അഫ്സാഫിനെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തെളിവെടുപ്പിനായി ആലുവ മാർക്കറ്റിൽ എത്തിച്ചത്. കുട്ടിയുടെ ചെരിപ്പും വസ്‍ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാൾ പൊലീസിന് നൽകിയ മൊഴി. അതിനു ശേഷം വസ്‍ത്രം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

കനത്ത പൊലീസ് വലയത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പ് നടത്തി 15 മിനിറ്റിനു ശേഷം പ്രതിയുമായി അന്വേഷണ സംഘം മടങ്ങുകയും ചെയ്തു. ആളുകളുടെ പ്രതിഷേധം ഭയന്നിട്ടാണ് അന്വേഷണ സംഘം വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.

Also Read: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News