‘കാവിയില്‍ നിന്ന് നീലയിലേക്ക് തിരികെയെത്തുന്ന അംബേദ്കര്‍’; ഭരണഘടനയെ നിര്‍വീര്യമാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് മന്ത്രി പി രാജീവ്

ഇന്ത്യയാകെ കാവിയണിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കണമെന്ന് മന്ത്രി പി.രാജീവ്. ഉത്തര്‍പ്രദേശില്‍ കാവി നിറത്തില്‍ നിര്‍മിച്ച അംബേദ്കറുടെ പ്രതിമ നീലയിലേക്ക് തിരികെയെത്തുന്ന ചിത്രം പ്രതീക്ഷ നല്‍കുന്നതാണ്. അപരവല്‍ക്കരണത്തിനെതിരെ, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് വരുത്തുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍, ഇന്ത്യയെന്ന ആശയത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ഒന്നിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്നും പി. രാജീവ് പറഞ്ഞു. അംബേദ്കര്‍ ജയന്തിയില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പി. രാജീവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യ സോഷ്യലിസവും ജനാധിപത്യവും നിലനില്‍ക്കുന്ന മതേതര രാജ്യമാണ്. അത്തരമൊരു ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള ഭരണഘടനയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി നമുക്ക് നല്‍കിയത്. എന്നാല്‍ ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണഘടനയുടെ അന്തസത്തക്ക് ചേരാത്ത പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുകയാണ്. വര്‍ഗീയ ശക്തികള്‍ ഭരണഘടനയെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണ്. ഇത് ചെറുത്തു തോല്‍പ്പിക്കപ്പെടണം. വലതുപക്ഷശക്തികള്‍ക്കെതിരായ പോരാട്ടമെന്ന നിലയ്ക്കല്ല, രാജ്യത്തിനായുള്ള പോരാട്ടമെന്ന നിലയ്ക്ക് നാം ഭരണഘടനാ വിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിച്ചിറങ്ങണം. അതിന് ഊര്‍ജ്ജം പകരുന്നതാകട്ടെ ഈ അംബേദ്കര്‍ ദിനവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാവിനിറത്തില്‍ നിര്‍മ്മിച്ച അംബേദ്കര്‍ പ്രതിമയെ നീലയിലേക്ക് തിരികെയെത്തിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിത്രമാണിത്. ഈ വിധത്തില്‍ ഇന്ത്യയെയാകെ കാവിയണിയിക്കാന്‍ വെമ്പിനില്‍ക്കുന്നവര്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കാനാണ് ഓരോ അംബേദ്കര്‍ ജയന്തി ദിനവും നമ്മോട് ആവശ്യപ്പെടുന്നത്. അപരവല്‍ക്കരണത്തിനെതിരെ, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് വരുത്തുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍, ഇന്ത്യയെന്ന ആശയത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ഒന്നിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യ സോഷ്യലിസവും ജനാധിപത്യവും നിലനില്‍ക്കുന്ന മതേതര രാജ്യമാണ്. അത്തരമൊരു ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള ഭരണഘടനയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി നമുക്ക് നല്‍കിയത്. എന്നാല്‍ ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണഘടനയുടെ അന്തസത്തക്ക് ചേരാത്ത പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുകയാണ്. വര്‍ഗീയ ശക്തികള്‍ ഭരണഘടനയെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണ്. ഇത് ചെറുത്തു തോല്‍പ്പിക്കപ്പെടണം. വലതുപക്ഷശക്തികള്‍ക്കെതിരായ പോരാട്ടമെന്ന നിലയ്ക്കല്ല, രാജ്യത്തിനായുള്ള പോരാട്ടമെന്ന നിലയ്ക്ക് നാം ഭരണഘടനാ വിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിച്ചിറങ്ങണം. അതിന് ഊര്‍ജ്ജം പകരുന്നതാകട്ടെ ഈ അംബേദ്കര്‍ ദിനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here