ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്

ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്. മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടത്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകി. പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.ഫേസ്ബുക്കിലൂടെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കുമെന്നും മന്ത്രി കുറിച്ചു.

ALSO READ:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി കണ്ടു. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് ഉറപ്പ് നൽകി. പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി ചർച്ച നടത്തി. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കും.

ALSO READ:ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം നേടി മലയാളി താരം കിരൺ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here