
ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ചത് ജനാധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്തുന്ന വിധിയാണെന്ന് മന്ത്രി പി രാജീവ്. മുന്‍കാല വിധികള്‍, ശിപാര്‍ശകള്‍ എന്നിവ സമഗ്രമായി പരിശോധിച്ചാണ് സുപ്രീം കോടതി വിധി. ഭരണഘടന അടിസ്ഥാന ശിലകള്‍ ഉറപ്പിച്ചുള്ളതാണിതെന്നും വിധി സ്വാഗതാര്‍ഹമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
തമിഴ്‌നാട് ബില്ലുകള്‍ നിയമമാക്കി. കേരളത്തിലേതും സുപ്രീം കോടതി വിധിക്കനുസരിച്ച് ചെയ്യും. ഇനി വരാനിരിക്കുന്ന ബില്ലുകള്‍ എങ്ങനെ ആയിരിക്കുമെന്നത് പ്രധാനമാണ്.ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നില്‍ക്കേണ്ടത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ഇവിടുത്തെ ചുമരില്‍ ഞാന്‍ മതി! വൈറ്റ് ഹൗസില്‍ നിന്നും ഒബാമയുടെ ചിത്രമെടുത്ത് മാറ്റി ട്രംപ്
അതേസമയം നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച് വിധി ശ്ലാഘനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഫാസിസ്റ്റ് കാവിവല്‍ക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here