ചരിത്ര നേട്ടവുമായി കെൽട്രോൺ ; ഈ വർഷത്തെ വിറ്റുവരവ് 1056.94 കോടി; പോസ്റ്റ് പങ്കുവെച്ച് മന്ത്രി പി രാജീവ്

P rajeev

വിറ്റുവരവിൽ ചരിത്ര നേട്ടം സ്വന്തമാക്കി കെൽട്രോൺ. ഈ വർഷം മാത്രം കെൽട്രോണിന് 1056.94 കോടി രൂപയുടെ വിറ്റുവരവാണ്‌ നേടിയിരിക്കുന്നത്. ശരാശരി 400 കോടി വിറ്റുവരവിൽനിന്നും 2021ൽ 520 കോടിയായി ഉയർന്നുവെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാകുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് ഈ വർഷം കെൽട്രോൺ കരസ്ഥമാക്കിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. കെൽട്രോണിനും കേരളത്തിനും അഭിമാനകരമാം വിധത്തിൽ 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം കെൽട്രോൺ നേടിയെടുത്തത്. ഇതിന് പുറമെ കെൽട്രോൺ സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എൽ (104.85 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എൽ (38.07 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 1199.86 കോടി രൂപയുടെ വിറ്റു വരവും 62.96 കോടി രൂപ പ്രവർത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ നേടിയ 643 കോടി രൂപയായിരുന്നു ഇതിന് മുൻപുള്ള കമ്പനിയുടെ റെക്കോഡ് വിറ്റുവരവ്. ശരാശരി 400 കോടി വിറ്റുവരവിൽനിന്നും 2021ൽ 520 കോടിയായി ഉയർന്നു. പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെൽട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാർന്ന നേട്ടം സാദ്ധ്യമാക്കിയത്. ഈസർക്കാർ വന്നതിനുശേഷം സുതാര്യമായി 294പേരെ പുതുതായി നിയമിച്ചു. അതിൽ 150 പേർഎഞ്ചിനിയർമാരാണ്.

ജീവനക്കാരുടെശരാശരി പ്രായം 38 വയസ്സായി. 46 വർഷം ഐഎസ് ആർഒയിൽ പ്രവർത്തിച്ച ജി എസ്എൽവി എം കെ 3യുടെ പ്രൊജക്ട് ഡയറക്ടായിരുന്ന ശ്രീ നാരായണമൂർത്തിയാണ് കെൽട്രോണിന്റെ ചെയർമാൻ. നാവികസേനയിൽനിന്നും വിരമിച്ച വൈസ് അഡ്മിറൽ ശ്രികുമാരൻനായർ എംഡിയായും എൻപിഓ എൽഡയറക്ടറായിരുന്ന ഡോക്ടർ വിജയൻപിള്ള ടെക്നിക്കൽ ഡയറക്ടറായും ഐഎസ്ആർ ഒ സയൻറ്റിസ്റ്റായിരുന്ന ശ്രീ ഹേമചന്ദൻ എക്സിക്യുട്ടിവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ ഈ നേട്ടത്തിനായി പ്രയത്നിച്ച തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News