65 കോടി മെയിന്റനൻസിനല്ല ഫെസിലിറ്റേഷന് ; AI ക്യാമറ വിവാദത്തിൽ മറുപടിയുമായി മന്ത്രി പി രാജീവ്‌

AI ക്യാമറ വിവാദത്തിൽ മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്‌. കെൽട്രോൺ സുതാര്യമായും നല്ല രീതിയിലുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കെൽട്രോൺ പരമാവധി അതിന്റെ സ്വന്തമായ ഉല്പാദനത്തിലേക്ക് മാറുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പി രാജീവ് ദില്ലിയിൽ പറഞ്ഞു.

മെയിന്റനൻസിനു വേണ്ടിയല്ല ഫെസിലിറ്റേഷന് വേണ്ടിയാണ് 65 കോടി രൂപ.ക്യാമറയിലൂടെ വരുന്ന വിവരങ്ങൾ കേന്ദ്ര – സംസ്ഥാന സെന്ററുകളിലും ഓരോ ജില്ലയിലെ ടാറ്റ സെന്ററുകൾ ഇതുകൂടാതെ നിയമലംഘനം നടത്തുന്ന വിവരങ്ങൾ ഉൾപ്പടെയുള്ള ചെലവുകൾ എന്നിവയാണ് ഈ 65 കോടിയുടെ പരിധിയിൽ വരുന്നത്. അത് റിക്കറിംഗ് എക്സ്പെൻഡിച്ചറാണ് ക്യാമറകൾ സംബന്ധിച്ചുള്ളതെല്ലാം എഎംസി ആദ്യത്തെ കരാറിന്റെ ഭാഗമായിട്ടുള്ളതാണ്. ഈ രണ്ട് വാക്കുകൾ തമ്മിൽ വ്യക്തത വരാത്തതിനാലാവാം ഇത്തരത്തിലുള്ള ആശയകുഴപ്പങ്ങൾക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.

ചെന്നിത്തല പുറത്തുവിട്ട രേഖകളിൽ പറയുന്നതും ഒരു ക്യാമറയ്ക്ക് 75000 രൂപയുള്ളൂ എന്നാണ് ഇത്രയും രൂപയുള്ള ക്യാമറകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ എന്തെ ഇവർ ആരും ടെൻഡറിൽ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ചോദിച്ചു. ടെണ്ടറിനകത്തെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആർക്കും കോടതിയെ സമീപിക്കാം.ഇത് കഴിഞ്ഞ ഗവൺമെന്റിന്റെ സന്ദർഭത്തിലും ഉള്ളതായിരുന്നു ആരും അത് ഉപയോഗിച്ചിട്ടില്ല… ഇപ്പോഴും അത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാതെ ഒരു പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഉയർന്നുവന്ന കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും തരത്തിൽ വ്യക്തതക്കുറവുണ്ടെങ്കിൽ അതിന്റെ പ്രാഥമിക റിപ്പോർട്ട് വ്യവസായ വകുപ്പിന്റെ സെക്രട്ടറി പരിശോധിക്കും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News