
മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ പ്രതിപക്ഷം കബളിപ്പിക്കുകയാണെന്നും മുനമ്പം സമരസമിതി ഇത് തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്നത് മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിയെ വിമര്‍ശിക്കുന്നതിലും ശക്തമായി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷ നേതാവ്.
ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്നും സമരസമിതി ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ട്രിബ്യൂണല്‍ അന്തിമമാണെങ്കില്‍ എങ്ങനെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് എന്നും മന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമുണ്ട് എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ബിജെപിക്ക് ഇത് ബൂമറാങ് പോലെ തിരിച്ചടിക്കും എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് വഖഫ് ആണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാലാണ് അത്ഭുതം. പ്രതിപക്ഷ നേതാവിന് പഴയതുപോലെ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
ഇ ഡി രാഷ്ട്രീയപരമായി വിഷയങ്ങളെ ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസ്, കേന്ദ്ര ഏജന്‍സികളുടെ വിഷയത്തില്‍ ബിജെപിയുടെ ബി ടീമിനെ പോലെ കേരളത്തില്‍ കളിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്.
റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ഈ ഡി അന്വേഷണത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോ എന്നും മന്ത്രി ചോദിച്ചു. തൊടുന്നതിനും പിടിക്കുന്നതിനും മുഖ്യമന്ത്രി രാജിവെക്കണം എന്നാണല്ലോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മന്ത്രി പി രാജീവ് ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

