
എസ് യു സി ഐ സമര വേദിയിൽ വി ഡി സതീശനും വി വി രാജേഷും ഒരേ വേദി പങ്കിട്ട സംഭവം തെളിയിക്കുന്നത് ബിജെപിയും കോൺഗ്രസ് ഒന്നിച്ചാണ് എന്നാണെന്ന് മന്ത്രി പി രാജീവ്. പലകാര്യത്തിലും ഒന്നിച്ചെന്ന പോലെ തന്നെയാണ് എസ് യു സി ഐ നടത്തുന്ന ആശ സമരത്തിലും കോൺഗ്രസും ബിജെപിയും എന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകറായി പ്രവർത്തിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ യൂഡിഎഫിന്റെ കൂട്ടുക്കെട്ട് മത രാഷ്ട്രവാദികളുമായാണ്. മത രാഷ്ട്രവാദികളെ വെള്ളപൂശാൻ പ്രതിപക്ഷ നേതാവ് തയ്യാറായി.
മത രാഷ്ട്രീയ വാദികളുമായി കൂട്ടുകൂടിയ യുഡിഎഫിന് തിരിച്ചടിയുണ്ടാകും. ലീഗിലേയും കോൺഗ്രസിലേയും മതനിരപേക്ഷ വോട്ടുകളും
എൽഡിഎഫിനു ലഭിക്കും എന്നും മന്ത്രി പറഞ്ഞു.
അതേസമയം, സിഡ്കോ ആധുനിക വത്കരിക്കും. സംരംഭക വർഷം വഴി നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. സംരംഭക സമൂഹവും സർക്കാരും ഒന്നിച്ച് ആണ് മുന്നോട്ട് പോകുന്നത്. കെ സ്റ്റോർ വഴി സംരംഭകരുടെ ഉൽപന്നങ്ങൾ വിൽപ്പന നടത്തി എന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here