പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്; സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന അഭ്യർഥനയുമായി മന്ത്രി പി രാജീവ്. പീക്ക് ടൈമായി കണക്കാക്കുന്ന വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ പരമാവധി വൈദ്യുതി ഉപയോഗം കുറക്കാനും എഫിഷ്യൻസി കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾ തയ്യാറാകണം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ പ്രയാസമില്ലാതെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്.

also read:ടീമിനെ ഭാരത് ക്രിക്കറ്റ് ടീം എന്ന് വിളിക്കാന്‍ ബിസിസിഐയും ശ്രമിക്കണം; സുനില്‍ ഗവാസ്‌കര്‍

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഈ വർഷം കേരളത്തിൽ മഴയുടെ അളവ് വളരെ കുറഞ്ഞുവെങ്കിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിലുൾപ്പെടെ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. പീക്ക് ടൈമായി കണക്കാക്കുന്ന വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ പരമാവധി വൈദ്യുതി ഉപയോഗം കുറക്കാനും എഫിഷ്യൻസി കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾ തയ്യാറാകണം. രാജ്യമൊട്ടാകെയുള്ള വൈദ്യുതി ക്ഷാമവും ഉയർന്ന വിലയും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ പ്രയാസമില്ലാതെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

also read:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News