വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ; സഖാവിന് ആശംസയുമായി മന്ത്രി പി രാജീവ്

നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസകളുമായി മന്ത്രി പി രാജീവ്.
വി എസിന്റെ നൂറുവർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും എന്നാണ് പി രാജീവ് കുറിച്ചത്. കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ് എന്നാണ് മന്ത്രി കുറിച്ചു.

ALSO READ:യുഡിഎഫ് അട്ടിമറിച്ച ‘സ്വതന്ത്ര്യ സോഫ്റ്റ്‌വെയര്‍’; പോരാട്ടത്തിലൂടെ വി എസ് നടപ്പാക്കിയ ഇടതുനയം

പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പൊലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറാം ജന്മദിനമാഘോഷിക്കുകയാണെന്നും സമരോത്സുകമായ ആ ജീവിതം നൽകുന്ന സന്ദേശം മുറുകെപ്പിടിച്ച് ജനങ്ങൾക്കായി സദ്ഭരണം നടത്തുകയാണ് ഈ മന്ത്രിസഭയും എന്നും മന്ത്രി പി രാജീവ് പറഞ്ഞു.ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

വി എസിന്റെ നൂറുവർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും. രാജഭരണത്തിനും ജന്മിമാർക്കുമെതിരായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര പോരാട്ടം, കമ്മ്യൂണിസ്റ്റ് പാർടിക്കുനേരെ അടിയന്തിരാവസ്ഥക്കാലത്തുൾപ്പെടെയുണ്ടായ വേട്ടയാടലുകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ചരിത്രം, സിപിഐ എമ്മിന്റെ രൂപീകരണം, കേരളം ഇന്നുകാണുന്ന കേരളമാക്കി മാറ്റിയ അനവധി സമര പോരാട്ടങ്ങൾ, ഒപ്പം മുഖ്യമന്ത്രിയെന്ന നിലയിലും ജന പ്രതിനിധിയെന്ന നിലയിലും നടപ്പിലാക്കിയ പദ്ധതികൾ. കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ്. ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായ മലയാളികൾ അതുകൊണ്ടുതന്നെ ആ സമരപോരാളിയെ നെഞ്ചേറ്റുകയും ചെയ്തു.
പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പോലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറാം ജന്മദിനമാഘോഷിക്കുകയാണ്. സമരോത്സുകമായ ആ ജീവിതം നൽകുന്ന സന്ദേശം മുറുകെപ്പിടിച്ച് ജനങ്ങൾക്കായി സദ്ഭരണം നടത്തുകയാണ് ഈ മന്ത്രിസഭയും. ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ. സഖാവ് വി എസിന് ജന്മദിനാശംസകൾ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News