അതിവിശാലമായ സൗകര്യങ്ങളുമായി കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ; ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സർക്കാർ

ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ. മഴയുൾപ്പെടെയുള്ള തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർമ്മാണപ്രവർത്തനം വേഗത്തിൽ തന്നെ നടന്നുവരികയാണെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

കൊച്ചി ഇൻഫോപാർക്കിനു സമീപം പ്രവർത്തിക്കുന്ന 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 65,000 ചതുരശ്ര അടി വരുന്ന എക്സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നും മന്ത്രി കുറിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെൻ്റർ വഴി കയറ്റുമതി വ്യാപാരത്തിൻ്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കാൻ നമുക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:മലയാള ചലച്ചിത്ര സംസ്കാരത്തെ ആഘോഷിക്കാനും അറിയാനും അവസരം; ജനപ്രിയ ചിത്രങ്ങളുടെ പ്രദർശനവുമായി കേരളീയം

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്രതീക്ഷിതമായ മഴയുൾപ്പെടെയുള്ള തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർമ്മാണപ്രവർത്തനം വേഗത്തിൽ തന്നെ നടന്നുവരികയാണ്. കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം നിർമ്മിക്കുന്ന സെന്ററിൽ എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെൻ്റർ വഴി കയറ്റുമതി വ്യാപാരത്തിൻ്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കാൻ നമുക്ക് സാധിക്കും.
10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 65,000 ചതുരശ്ര അടി വരുന്ന എക്സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News