‘ഇടുക്കിയും മിടുക്കിയാകും’; കിൻഫ്ര സ്പൈസസ് പാർക്ക് ഒക്ടോബർ 15ന് തുറക്കും

ഇടുക്കിയിൽ വ്യവസായ പാർക്ക് ആരംഭിക്കുവാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ.ഈ മാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് കൂടിയായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയത്തിൽ നിന്ന് ആണ് കിൻഫ്ര സ്പൈസസ് പാർക്ക് ആരംഭിക്കുന്നതെന്ന് കുറിച്ചു.

ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയം ഉടലെടുക്കുന്നത് ഇവിടെനിന്നാണ്. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ള കേരളത്തിൽ അതിവേഗം പദ്ധതി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 15ന് കിൻഫ്ര സ്പൈസസ് പാർക്ക് സംരംഭകർക്കായി തുറന്നുകൊടുക്കുകയാണ്.
ജില്ലയിലെ തൊടുപുഴയിൽ മുട്ടത്ത് കണ്ടെത്തിയ 20 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പാർക്കിൽ സംരംഭകർക്ക് സുഗന്ധവ്യജ്ഞന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അവസരം ലഭിക്കും. ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു. വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്. മിടുക്കിയായി.

ALSO READ:‘ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്, പൊതി തുറന്നു നോക്കിയ എന്റെ കണ്ണുനിറഞ്ഞു’; ബാലചന്ദ്രൻ ചുള്ളിക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News