ചന്ദ്രയാൻ 3 ,ഇത് ചരിത്ര നിമിഷം, അഭിമാനത്തോടെ കേരളം; മന്ത്രി പി രാജീവ്

ചന്ദ്രയാന്‍ 3 യുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച മന്ത്രി പി രാജീവ്. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തു കൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ് എന്നാണ് മന്ത്രി കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിജയത്തിന്റെ സന്തോഷവിവരം പങ്കുവെച്ചത്. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു എന്നാണ് മന്ത്രി കുറിച്ചത്.

also read: ‘അഭിമാന നിമിഷം, രാജ്യത്തിൻ്റെ ആഘോഷത്തിൽ പങ്കുചേരുന്നു’: ചരിത്ര നേട്ടത്തിന് അഭിനന്ദങ്ങളുമായി മമ്മൂട്ടി

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചന്ദ്രയാൻ 3 : ഇത് ചരിത്ര നിമിഷം; അഭിമാനത്തോടെ കേരളം.
ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ്.
കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News