“ഡിസൈന്‍ നയം സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പ്”: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ മന്ത്രിസഭ പാസാക്കിയ ഡിസൈന്‍ നയം സുപ്രധാന സംഭാവന നല്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്.

Also Read; സന്ദേശ്ഖാലിയില്‍ വീണ്ടും ഇഡി റെയ്ഡ്; പരിശോധന തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ

സുസ്ഥിര വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് ഒരു ഡിസൈന്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതായിരിക്കും ഈ നയം. നൂതനത്വവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡിസൈന്‍ സമന്വിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസന പരിപ്രേക്ഷ്യങ്ങൾക്ക് പുതിയ ദിശാ ബോധം നൽകുന്ന ഒന്നാണ് പുതിയ ഡിസൈന്‍ നയം. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ, ആഭ്യന്തര-ആഗോള വിപണി, മൂലധനസമാഹരണം തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസൈനിംഗില്‍ പാലിക്കേണ്ട മികച്ച സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ നയം സഹായിക്കും. സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്രനയമാണിത്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്താന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read; പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

മൂന്ന് ഘട്ട പ്രക്രിയകളിലൂടെയാണ് ഡിസൈന്‍ നയം തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ഒരു ദ്വിദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. അക്കാദമിക് വിദഗ്ധര്‍, ഡിസൈന്‍ പ്രൊഫഷണലുകള്‍, ആര്‍ക്കിടെക്റ്റുകള്‍, വിവിധ മേഖലകളിലെ ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, നയരൂപകര്‍ത്താക്കള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഡിസൈന്‍ നയത്തിനു പിന്നിലുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആറംഗ വിദഗ്ധ സമിതി പരിശോധിച്ചാണ് കരട് നയം രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News