കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയ ബാധിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പകപോക്കൽ രാഷ്ട്രീയമാണ് സംസ്ഥാനങ്ങളോടും കാണിക്കുന്നത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ ഞെക്കിക്കൊല്ലുകയാണെന്നും മന്ത്രി പറഞ്ഞു.

Also Read: ആ ചിരി ഇനിയില്ല, ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ഡാറ്റകൾ സംസാരിക്കുമ്പോൾ കേന്ദ്ര സർക്കാർ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. വെളിയിട വിസർജനം, ഗ്യാസ് കണക്ഷനില്ലാത്ത വീടുകൾ തുടങ്ങിയവയിലെ പൊള്ളത്തരം പുറത്തായി. ഡയറക്ടർ കെ എസ് ജെയിംസ് കള്ളം പറഞ്ഞതല്ല… വസ്തുത പറഞ്ഞതാണ്. അതിന് പിരിച്ചുവിടുകയല്ല വേണ്ടത്. കേന്ദ്രസർക്കാരിന് ഡാറ്റാ ഫോബിയയാണ് മന്ത്രി പറഞ്ഞു. സംസ്ഥാനം ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിയ്ക്കുന്നതു കൊണ്ടാണ് ഈ വിവേചനം. സാധാരണക്കാരെയാണ് ഇതോടെ കേന്ദ്ര സർക്കാർ ദുരിതത്തിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.

Also Read: മണിപ്പൂരില്‍ സമാധാനം പുലരണം, ‘ഇന്ത്യ’ന്‍ സംഘം ഗവര്‍ണറെ കണ്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here