
സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കാരവന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. മലമ്പുഴ അണക്കെട്ടിന് സമീപമാണ് കവ ഇക്കോ ക്യാമ്പ് ആന്‍ഡ് കാരവന്‍ പാര്‍ക്ക് എന്ന പേരില്‍ ആധുനിക സംവിധാനമൊരുക്കിയത്.
ALSO READ: ഇടത് വിരുദ്ധതയുടെ അന്ധകാരം കോൺഗ്രസിനെ കേരള വിരുദ്ധതയിലേക്ക് എത്തിച്ചിരിക്കുകയാണ്: വി കെ സനോജ്
മലമ്പുഴ ഡാമിന്റെ ഭംഗി ആസ്വദിക്കാനായി നിരവധി സഞ്ചാരികള്‍ എത്തുന്ന പാലക്കാട്ടെ സുന്ദരമായ ഗ്രാമമാണ് കവ. കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് അഥവാ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് ആണ്, മലമ്പുഴയിലെ കവ എക്കോ ക്യാമ്പ് ആന്‍ഡ് കാരവന്‍ പാര്‍ക്ക്. സ്വിമ്മിംഗ് പൂള്‍, റെസ്റ്റോറന്റ്, കോഫീ ഷോപ്പ്, താമസ സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആറ് കാരവനുകളും ആറ് ക്യാംപര്‍ വാനുകളും പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എം.ഡി സജീവ് കുറുപ്പ് പറഞ്ഞു.
ALSO READ: ദേശീയപാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി; സംഭവം ആലുവയില്‍
സഞ്ചാരികള്‍ക്ക്, മലമ്പുഴയുടെ പ്രാന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി സൈക്കിള്‍, ജീപ്പ് സഫാരികളും ഒരുക്കും.. കാരവന്‍ ടൂറിസത്തിന്റെ ഭാഗമായി പാര്‍ക്കിന് പരിസരത്തുള്ള കുടില്‍ വ്യവസായങ്ങള്‍ സന്ദര്‍ശിക്കുക, അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, തുടങ്ങി റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇനിഷ്യേറ്റീവ് പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാരവന്‍ പാര്‍ക്ക് നാളെ വൈകിട്ട് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

