
താരസംഘടനയായ എ എം എം എ യിലെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി . സി . വിഷ്ണുനാദ്. സിനിമാ മേഖലയിലെ വിവിധ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുക്കു പരമേശ്വരൻ ഉൾപ്പെടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത ചർച്ചയിൽ ആഭ്യന്തര പ്രശ്നങ്ങൾ എ എം എം എ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും മന്ത്രി അറിയിച്ചു.
സിനിമാ മേഖലയ്ക്ക് ഇതുവരെ വ്യവസായിക പദവി ലഭിച്ചിട്ടില്ലെന്ന കാര്യം ചർച്ചയിൽ ഉയർന്നു വന്നു. ഏകജാലക ക്ലിയറൻസ് സംവിധാനം, ഇ-ടിക്കറ്റിംഗ് സംവിധാനം എന്നിവ നടപ്പാക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു.കൂടാതെ പൈറസി തടയാൻ കൊച്ചിയിലും മലബാറിലും സോണൽ ഓഫീസുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം വിനോദ നികുതി സംബന്ധിച്ച വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്നും, വിഷയം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

