“ഗോപിനാഥ്‌ മുതുകാടിന്റെ സ്ഥാപനത്തിനെതിരെ പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ല”: മന്ത്രി ആർ ബിന്ദു

ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനം ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്നും പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു. ഇത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്, അതുകൊണ്ടുതന്നെ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. താൻ മന്ത്രിയായി വന്ന ശേഷം സാമൂഹ്യ നീതി വകുപ്പിന്റെ സഹായം സ്ഥാപനത്തിന് നൽകിയിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു.

Also Read; ബില്‍ക്കിസ് ബാനുവിന്റെ പോരാട്ടത്തിന് മുന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുട്ടു മടക്കുന്നു, മോദിയുടെ തൃശൂർ സന്ദർശനം വെറും പ്രഹസനം മാത്രം

അതേസമയം, പ്രീയവർഗീസ് നിയമനക്കേസിൽ വിധി വരട്ടെയെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡെപ്യൂട്ടേഷൻ എന്നത് കൃത്യമാണ്, പല രൂപത്തിലുള്ള ഉത്തരവാദിത്വം ഡെപ്യൂട്ടേഷനിൽ വരും. വർഷങ്ങൾ പരിഗണിക്കില്ല എന്ന് വന്നാൽ അധ്യാപകർ ഉത്തരവാദിത്വം എടുക്കാതെ വരുമെന്നും എല്ലാവശവും പരിഗണിച്ചാകും സുപ്രീം കോടതി വിധി വരികയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read; സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News