വ്യവസായപാർക്കുകൾ ഇനി കലാലയങ്ങളിലും: മന്ത്രി ആർ ബിന്ദു

കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുന്നത് പഠനകാലത്ത്‌ വിദ്യാർഥികളിൽ സംരംഭക താൽപ്പര്യം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി ആർ ബിന്ദു. പാലക്കാട് ചിറ്റൂരിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭകത്വ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്‌ മിഷനിലൂടെ സാധിച്ചു. തൊഴിൽ ദാതാവ് തൊഴിൽ സംരംഭകൻ കൂടിയായി മാറുന്ന സാഹചര്യമാണ് ഉള്ളതെന്നും സർക്കാരിന്റെ നിലപാട് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതാന് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും ഒരേ പണി തന്നെ; കെമിസ്ട്രി ബിരുദധാരി വീണ്ടും പിടിയിൽ

ചിറ്റൂരിലെ സ്കൂളുകളെ സ്മാർട്ടാക്കാനും നിരവധി സ്കൂളുകൾക്ക് കെട്ടിടം ഒരുക്കാനായെന്നും 1,000 കോടി രൂപ കിഫ്ബിയിലൂടെ എടുത്ത് വിവിധ സർവകലാശാലകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. അടിമുടി മാറ്റങ്ങളാണ് സർവകലാശാലകൾക്കും കോളേജുകൾക്കും സംഭവിച്ചിരിക്കുന്നത്. നമ്മുടെ കേരളം ഹാപ്പിനെസ് ഇൻഡെക്സിൽ ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ്‌ എന്നും മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News