സാധാരണക്കാരുടെ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സാമൂഹികവൈജ്ഞാനിക നിര്‍മിതിയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്; മന്ത്രി ആര്‍ ബിന്ദു

സാധാരണക്കാരുടെ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സാമൂഹികവൈജ്ഞാനിക നിര്‍മിതിയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ നാല് വര്‍ഷ ഡിഗ്രികോഴ്സിന്റെ ദ്വിദിന പാഠ്യക്രമപരിഷ്‌കരണ പരിശീലനപരിപാടി ഓണ്‍ലൈനായി കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Also read:പത്ത് പവന്റെ സ്വർണമാല ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി ഹരിതകർമ്മാ സേനാംഗങ്ങൾ; അഭിനന്ദനമറിയിച്ച് മന്ത്രി എം ബി രാജേഷ്

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സിലബസ് അതേപടി അനുവര്‍ത്തിക്കുകയല്ല മറിച്ച് കേരളത്തിന്റെ പരിതസ്ഥിതിക്ക് ഉപയുക്തമായ മാറ്റങ്ങള്‍ വരുത്തിയാണ് അതിനെ ഉപയോഗപ്പെടുത്തുക എന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്ന വൈദഗ്ധ്യ പരിപോഷണപരിശീലനം കാലത്തിന്റെ അനിവാര്യതയാണ്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Also read:ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കരിക്കോട് ടി കെ എം ആര്‍ട്സ് കോളജില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മുബാറക് പാഷ അധ്യക്ഷനായി. സര്‍വകലാശാല വികസിപ്പിച്ച ഇ-കണ്ടന്റിന്റെയും വെര്‍ച്വല്‍ മൊഡ്യൂള്‍സിന്റെയും യൂണിവേഴ്സിറ്റി ആപ് ‘ എല്‍ -ഡസ്‌ക്കിന്റെയും പ്രകാശനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News