
സംസ്ഥാനത്ത് ഗവേഷണാധിഷ്ഠിതവും നവീനവുമായ ബിരുദാനന്തര ബിരുദ കരിക്കുലം തയ്യാറാക്കാനുനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലൂടെ ഉണ്ടായ മാറ്റങ്ങള്‍ പ്രകടമാണെന്നും മന്ത്രി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മിനിസ്റ്റേഴ്സ് എക്സലെന്‍സ് അവാര്‍ഡ്ദാന ചടങ്ങ് എക്സലന്‍ഷ്യ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നാലുവര്‍ഷ ബിരുദത്തിലെ എന്‍ മൈനസ് വണ്‍ സെമസ്റ്റര്‍, ക്യാപ്സ്റ്റോണ്‍ കോഴ്സ് പോലെയുള്ളവ ദേശീയ ഏജന്‍സികള്‍ മാതൃകയാക്കി. പരീക്ഷ ഫലപ്രഖ്യാപനത്തിലടക്കം വേഗത കൈവരിച്ചു. സര്‍വകലാശാലകളും കോളേജുകളും ലോകോത്തര സ്ഥാപനങ്ങളുമായി നിരവധി ധാരണപത്രങ്ങള്‍ ഉണ്ടാക്കിയതായും മന്ത്രി ആർ ബിന്ദു പറഞ്ഞു.
ALSO READ: ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ഒറിജിനൽ രേഖാ ചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറി
നാക്, എന്‍ഐആര്‍എഫ്, കെഐആര്‍എഫ് എന്നിവയില്‍ മികച്ച റാങ്ക് നേടിയ സ്ഥാപനങ്ങളെ ആദരിക്കുന്നതിന് സ്‌റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഏര്‍പ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പരിപാടിയില്‍ ബംഗളൂരു നാക് അഡ്വൈസര്‍ ഡോ. ദേവേന്ദര്‍ കവാടെ മുഖ്യപ്രഭാഷണം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

