സർക്കാരിന് കൃത്യമായ സ്ത്രീപക്ഷ നിലപാടുണ്ട്, ഡബ്ല്യുസിസിയെ അഭിനന്ദിക്കുന്നു: മന്ത്രി ആർ ബിന്ദു

രഞ്ജിത്തിനെതിരായ ആരോപണ വിഷയത്തിൽ നിജസ്ഥിതി എന്താണെന്ന് പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു.ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണ് എന്നും മന്ത്രി പറഞ്ഞു. സർക്കാറിന് കൃത്യമായ സ്ത്രീപക്ഷ നിലപാടുണ്ട്.സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നത്തിലും സർക്കാർ അത്തരമൊരു നിലപാടാണ് എടുത്തത്.

ALSO READ:ഹേമ കമ്മറ്റി റിപ്പോർട്ട്; ഏത് ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാർ ആണ്. ഡബ്ല്യൂസിസിയുമായും മൊഴി നൽകിയവരുമായി വിശദമായി ചർച്ച നടത്തി മുന്നോട്ട് പോകണം.തീരുമാനം എടുക്കേണ്ടത് സാംസ്കാരിക മന്ത്രിയാണ്.ഡബ്ല്യൂസിസി നീതിക്ക് വേണ്ടി നിലകൊണ്ടു, അവരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News