ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ കൂട്ടായ്മ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു

ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തൃശൂരിലെ അന്തിക്കാടിനെ സമ്പൂര്‍ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് നിരവധി പുനരദ്ധിവാസ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വിപണന സ്റ്റാളുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Also Read : കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍

ആയിരത്തില്‍ പരം സര്‍ക്കാര്‍ ജോലികള്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. ബൗദ്ധികമായ വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലുവിളികള്‍ നേരിടുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള അന്തിക്കാട് ബ്ലോക്കിലെ 237 പേര്‍ക്കാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നല്‍കിയത്.

അന്തിക്കാട് ബ്ലോക്കിലെ അരിമ്പൂര്‍, താന്ന്യം, മണലൂര്‍, അന്തിക്കാട്, ചാഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. അരിമ്പൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക് മുഖ്യാതിഥിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News