‘അത് സുരേന്ദ്രന്റെ സംസ്കാരം,ബിജെപി പരിശോധിക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരമാണ് അവരുടെ സംസാരത്തിലൂടെ വ്യക്തമാകുന്നത്,ബന്ധപ്പെട്ട പാർട്ടി തന്നെ പരിശോധിക്കേണ്ട കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തോട് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിലും സിപിഐഎമ്മിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷത്തിന് ധൃതിയെന്നും മന്ത്രി ആക്ഷേപം ഉയർത്തി.

ഞങ്ങൾ നാവുകൊണ്ട് മാത്രം യുദ്ധം നടത്തുന്നവരല്ല. ജനങ്ങൾക്കിടയിൽ താഴെത്തട്ടിൽ നിന്ന് പ്രവർത്തിക്കുന്നവരാണ്, എന്നാൽ നാവുകൊണ്ട് മാത്രം യുദ്ധം ചെയ്യുന്നവർക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം, ഇത്തരം പ്രസ്താവനകൾ ബിജെപിയെ വളർത്താനല്ല സഹായിക്കുകയായെന്നും ഇടതുപക്ഷ രാഷ്ട്രീയം ശരിയാണ്, അത് അവരെ അസ്വസ്ഥതപ്പെടുത്തുന്നു എന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത് മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News