
ചെല്ലാനം നിവാസികളുടെ സ്വപ്ന പദ്ധതിയായ ടെട്രാപോഡ് കടൽ ഭിത്തി നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാറെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.തീര സംരക്ഷണം സംസ്ഥാന സർക്കാർ പ്രധാന വിഷയമായി തന്നെയാണ് കണ്ടിരിക്കുന്നതെന്നും രണ്ടാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്തെ ടെട്രോപോഡ് കടല്‍ ഭിത്തി നിര്‍മാണം10 km ആണ് തീരുമാനിച്ചിരുന്നത്.
ബാക്കിയായത് 2.5 കി മി മാത്രമാണ്. കാലതാമസമില്ലാതെ ബാക്കി വന്ന കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് എതിരല്ല.സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കും.സര്‍ക്കാര്‍ Hot Spot പ്രദേശങ്ങളില്‍ പഠനം നടത്തി.കടല്‍ ആക്രമണം നേരിടുന്ന എല്ലാ ഹോട്‌സ്‌പോട്ടുകളിലെയും കടല്‍ ഭിത്തി നിര്‍മാണത്തിന് 4013 കോടി രൂപ എഡിബിയില്‍ നിന്ന് ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. വളരെ ദുഃഖകരമായ കാര്യമാണ് സംഭവിച്ചത്. വിവാദങ്ങളില്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Minister Roshi Augustine says coastal protection is important

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here