ഭൂപതിവ് ഭേദഗതി ബില്‍: കര്‍ഷകരുടെ ആശങ്കകള്‍ അകറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി അകറ്റാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു; പരിശോധനയിൽ പുതുതായി 13,939 പ്രവാസികൾ കൂടി അറസ്റ്റിൽ

മന്ത്രി റോഷി അഗസ്റ്റിന്റെ വാക്കുകൾ

1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി അകറ്റാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണ്. ജില്ലയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബഹു. റവന്യൂമന്ത്രി ശ്രീ. കെ. രാജന്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും നന്ദിയോടെ സ്മരിക്കുന്നു. ഈ ചരിത്രപരമായ ഇടപെടലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സംതൃപ്തിയുമുണ്ട്.

ALSO READ: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News