ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിജയികളെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ മലയാളി ചലച്ചിത്രകാരന്മാരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ കരസ്ഥമാക്കിയ വിഷ്ണു മോഹൻ, ‘ഹോം’ സിനിമയിലൂടെ പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ദ്രൻസ്, ‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ഷാഹി കബീർ, മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘ഹോം’, മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘കണ്ടിട്ടുണ്ട്’, മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘ആവാസവ്യൂഹം’, മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം നേടിയ ‘ചവിട്ട്’ എന്നീ സിനിമകളുടെ അണിയറ പ്രവർത്തകർ തുടങ്ങിയവരെയും മറ്റ് ജേതാക്കളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

Also Read: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍: അവാര്‍ഡ് ജേതാക്കളാരൊക്കെയെന്ന് പരിശോധിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News