‘കേരളത്തിന് വെളിച്ചം പകര്‍ന്ന മഹാ വ്യക്തിത്വമായിരുന്നു ആശാൻ’: മന്ത്രി സജി ചെറിയാൻ

കുമാരനാശാന്‍ ചരമശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ. പല്ലന കുമാരനാശാന്‍ സ്മാരക മന്ദിരത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന് വെളിച്ചം പകര്‍ന്ന മഹാ വ്യക്തിത്വമായിരുന്നു ആശാനെന്ന് മന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ കവിതയിലേക്ക് പകര്‍ത്തിയ മഹാകവി കുമാരനാശാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എതിര്‍ത്ത ജീര്‍ണിച്ച ആശയങ്ങള്‍ പെരും നുണകളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ALSO READ: സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ പോലും ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചു. ആശാന്‍ പ്രധാനമായും ഇടപെട്ടത് കേരളത്തിലെ നവോത്ഥാന മേഖലയിലാണ്. മനുഷ്യ കഥകളും സാമൂഹ്യ പ്രശ്‌നങ്ങളും ശക്തമായി സാഹിത്യത്തിലേക്ക് എത്തിത്തുടങ്ങിയത് ആശാന്‍ കവിതകളിലൂടെയായിരുന്നു. മലയാള കവിതയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നൂറ്റാണ്ടുകളായി ഒരു വലിയ ജനവിഭാഗത്തെ ആട്ടിയും അകറ്റിയും നിര്‍ത്തിയ മേലാളന്മാരുടെ ആധിപത്യം അവസാനിക്കണമെന്ന് ലോകത്തോട് പ്രഖ്യാപിച്ച മഹാനായിരുന്നു കുമാരനാശാന്‍. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന വിശ്വപ്രസിദ്ധമായ ആഹ്വാനം നടത്താന്‍ അദ്ദേഹത്തിന് ആയതായും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News