മുതലപ്പൊ‍ഴി അപകടം: മരിച്ച മത്സ്യത്തൊ‍ഴിലാളികളുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന്റെ അടിയന്തര നടപടി. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  മന്ത്രി തലയോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

പൊഴിയിലെയും ചാനലിലെ മണ്ണ് മാറ്റാന്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കും.പൊഴിയിലെ മണ്ണ് മാറ്റാന്‍ സ്ഥിരം സംവിധാനം. ഇതിനായി 10 കോടിയുടെ പദ്ധതി. കേരളത്തിലെ ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ചു നില്‍ക്കുകയാണെന്നും  മന്ത്രി  പറഞ്ഞു. അപകടത്തില്‍ നിന്നും മത്സ്യതൊഴിലാളികളുടെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

മുതലപ്പൊഴിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയത് പിണറായി സർക്കാരാണ്. ചെല്ലാനത്ത് പോയാൽ ഇടതു സർക്കാർ എന്താണ് ചെയ്തതെന്ന് കാണാമെന്നും  കേരളത്തിലെ ലത്തീൻ സഭ ഇടതുപക്ഷ സർക്കാരിനൊപ്പം അടിയുറച്ചു നിൽക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

ALSO READ: ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News