
സിനിമ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിന്റെ കത്ത് സർക്കാരിന് ലഭിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. മൂന്നു വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. കത്തിലെ വിഷയങ്ങൾ പരിശോധിക്കാൻ സെക്രട്ടറിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമരത്തിന് ആധാരമായ വിഷയം എന്ത് എന്നത് സർക്കാറിന് ബോധ്യപ്പെട്ടു വരുന്നതേയുള്ളൂ എന്നും മന്ത്രി അറിയിച്ചു.
Also read: കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ മരണം; റിപ്പോർട്ട് തേടിയിട്ടുണ്ട് : മന്ത്രി എ കെ ശശീന്ദ്രൻ
സിനിമാ നയം സർക്കാർ രൂപീകരിച്ചു. സർക്കാർ കോൺക്ലേവിലേക്ക് പോകുന്ന ഘട്ടമാണിത്. സിനിമാ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി സർക്കാർ വലിയതോതിൽ കാര്യങ്ങൾ ചെയ്യുന്നു. പ്രൊഡ്യൂസസിന്റെ സംഘടനയാണ് കത്ത് നൽകിയിരിക്കുന്നത്. കത്തിലെ കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: ആന ഇടഞ്ഞ ഉണ്ടായ സംഭവം ദുഃഖകരം; അന്വേഷണത്തിന് ഉത്തരവ് : മന്ത്രി വി എൻ വാസവൻ
തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ തന്നെ പരിഹരിക്കേണ്ടത്. സർക്കാർ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും.സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ സർക്കാർ ആണിത് എന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

