
ഇവിടെങ്ങാനും യുഡിഎഫ് അധികാരത്തിൽ വന്നാൽ മതേതരത്വം ചില്ലുകൊട്ടാരം പോലെ തകരും. കേരളത്തിൽ ഏറ്റവുമധികം വർഗീയത പറയുന്ന നേതാവാണ് വിഡി സതീശനെന്നും മന്ത്രി സജി ചെറിയാൻ. കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റ് എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ നിലവിലുള്ള മതസൗഹാർദ്ദം കഴിഞ്ഞ പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ ഉൽപ്പന്നമാണെന്നും മന്ത്രി പറഞ്ഞു. വർഗീയത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സതീശന്റേയും കൂട്ടരുടേയും ശ്രമം.
സതീശൻ തന്റെ പ്രസംഗങ്ങളിലൂടെ ആളുകളെ വൈകാരികമായി ഇളക്കിവിടുകയാണെന്നും, ന്യൂനപക്ഷങ്ങൾക്കിടയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ അവരെ അണിനിരത്തി വോട്ട് നേടാനാണ് സതീശൻ ശ്രമിക്കുന്നതെന്നും മന്ത്രി പരിപാടിയിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വം സതീശനെ നിയന്ത്രിക്കണമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി പുനർചിന്തനം ചെയ്യപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary: Minister Saji Cheriyan said if UDF gains power, secularism would collapse. He accused VD Satheesan of exploiting communalism for political gain, adding Kerala’s current harmony is a result of leftist rule.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

