പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിന്റെ നിയമനം ; ഉത്തരം മുട്ടി മന്ത്രി സണ്ണി ജോസഫ്

sunny joseph

ബന്ധു നിയമന വിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി സണ്ണി ജോസഫ്. പേഴ്സണൽ സ്റ്റാഫിൽ അളിയനെ അഡീഷണൽ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിലാണ് മന്ത്രിക്ക് ഉത്തരം മുട്ടിയത്. വിഷയം നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ അംഗം വി ജോയ് നടപടി അഴിമതിക്ക് വഴിയൊരുക്കുന്നതാണ് എന്ന് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.

Also read| ചട്ടവിരുദ്ധമായ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

അതേസമയം ജീവനക്കാരുടെ നീതിരഹിതമായ സ്ഥലം മാറ്റങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് നിഷേധാത്മകമായ നിലപാടാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതികാരത്തിന്റെ അടിസ്ഥാനത്തിലുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും സഭ നിർത്തി ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തസ്തികയിൽ മാറ്റം വരുമ്പോൾ 14 പേരാണ് മാറുക എന്നും ജീവനക്കാർക്ക് പരാതിയുണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കും എന്നും പറഞ്ഞു വിഷയത്തെ നിസ്സാരവൽക്കരിക്കുകയായിരുന്നു മന്ത്രി സണ്ണി ജോസഫ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News