അയർലൻഡിലെത്തിയ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. താരത്തിന് കേരളത്തിനും പുറത്തുമെല്ലാം വൻ ആരാധക നിര തന്നെ താരത്തിനുണ്ട്. അവർ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകളുടെ ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അയർലൻഡിൽ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയ ഹണി റോസിൻ്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. കുടുംബസമേതമാണ് താരം വിദേശത്ത് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഹണി അയര്‍ലന്‍ഡില്‍ എത്തിയത്. ഡബ്ലിന്‍ വിമാനത്താവളത്തിന് അടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ആദ്യമായി അയര്‍ലന്‍ഡ് സന്ദർശിക്കുന്ന ഹണിയെ കാണാന്‍ നിരവധി മലയാളികള്‍ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഹണിയോടൊപ്പം സെൽഫിയെടുത്ത അയർലൻഡ് മന്ത്രിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്തു. നാലായിരത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe