‘തൊട്ടരുകില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പാലം; ഇത് ബോധപൂര്‍വം മറച്ചുവെച്ചു’; കോണ്‍ഗ്രസിനെതിരെ മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് വേദിയായതോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. പുതുപ്പള്ളിയിലെ വികസനത്തെപ്പറ്റി ചോദിച്ചപ്പോള്‍ കണ്ണൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. കണ്ണൂരിലെ വികസനം ഓരോന്നായി ചൂണ്ടിക്കാട്ടിയതോടെ അവര്‍ക്ക് ഉത്തരമില്ലാതായി. മലരിക്കലിലെ ഒരു കവുങ്ങ് പാലം ഉയര്‍ത്തിക്കാട്ടിയുടെ കോണ്‍ഗ്രസിന്റെ കുപ്രചാരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി എന്‍ വാസവന്‍.

also read- ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വികസനം ചര്‍ച്ച ചെയ്യാം എന്ന് ഇടതുമുന്നണി പറഞ്ഞത് മുതല്‍ അതില്‍ നിന്ന് ഓടി ഒളിക്കുകയാണ് യു ഡിഎഫ്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ആദ്യം പറഞ്ഞു കണ്ണൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന്, അതിന് കൃത്യമായ മറുപടി കിട്ടിയപ്പോള്‍ മലരിക്കലെ രണ്ടു കോണ്‍ക്രീറ്റ് റോഡുകളെ ബന്ധിപ്പിച്ച കവുങ്ങ് പാലമാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

also read- ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്തതല്ല ജെയ്ക് സി തോമസ്; പുതുപ്പള്ളി LDF ന് ബാലികേറാമലയല്ല; മന്ത്രി വി എൻ വാസവൻ

എത്ര നികൃഷ്ടമായ അസത്യപ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. മലരിക്കല്‍ ആമ്പല്‍ഫെസ്റ്റ് നടക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള തോടിന്റെ അക്കര ഇക്കര കടക്കാന്‍ നാട്ടുകാര്‍ ഇട്ടിരിക്കുന്ന താല്‍ക്കാലിക തടിപ്പാലമാണ് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കാണിച്ചത്. ഇതിന് 50 മീറ്റര്‍ മാറി വാഹനങ്ങള്‍ കടന്നുപോകുന്ന പാലമുണ്ടെന്നകാര്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു. ഈ ബണ്ട് റോഡിന്റെയും പാലത്തിന്റെയും വീഡിയോ കാണുന്നവര്‍ക്ക് സത്യം മനസിലാകും. വികസനം അനുഭവിച്ചറിഞ്ഞ ഏറ്റുമാനൂരിലെ ജനങ്ങള്‍ ഇത്തരം കള്ളപ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News