വാസവൻ എന്ന അപൂര്‍വമായ പേര്; പേരിന് പിന്നിലെ കഥ മീനാക്ഷിയുമായി പങ്കിട്ട് മന്ത്രി വി എൻ വാസവൻ

v n vasavan meenakshi anoop

ഈ വി എൻ വാസവൻ എന്നുള്ള ഈ പേര് ഞാൻ അങ്ങനെ അധികം ആരിലും കേട്ടിട്ടില്ല, പണ്ട് എല്ലാവർക്കും എപ്പോഴും കേൾക്കുന്ന പേരുകളൊക്കെയാണ് കൂടുതലും ഇടുക. അപ്പോ അങ്കളിന് മാത്രം ഒരു വെറൈറ്റി പേരല്ലേ? ആ സമയത്ത് കുട്ടികളൊക്കെ ഇങ്ങനെ എടുത്തു പറയുകയോ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടോ എന്ന മീനാക്ഷി അനൂപിന്റെ ചോദ്യത്തിന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് മന്ത്രി വിഎൻ വാസവൻ.

Also read : സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി

അത് താൻ ഓർമ്മ വെക്കുന്നതിനു മുമ്പ് ഇട്ട പേരാണെന്നും. സ്വാഭാവികമായിട്ടും തന്റെ അച്ഛനും അമ്മയുമാണ് ആ പേര് ഇട്ടിട്ടുള്ളത്. അവർ വിശ്വാസികളായിരുന്നു എന്ന് തോന്നുന്നു, വാസവൻ എന്ന പേരിന്റെ അർത്ഥം ദേവേന്ദ്രൻ എന്നാണ്, അങ്ങനെ ആയിരിക്കണം അവർ ഈ പേരിട്ടതെന്ന് മന്ത്രിയുടെ മറുപടി. എന്നാൽ ഈ പേര് ഇഷ്ടമാണോ എന്നായി മീനാക്ഷിയുടെ അടുത്ത ചോദ്യം. അത് പേര് ഏതായിരുന്നാലും നമുക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ അത് സ്വാഭാവികമായിട്ട് നമ്മൾ ആസ്വദിക്കുമല്ലോ എന്ന ഉത്തരവും മന്ത്രി ചെറു പുഞ്ചിരിയോടെ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News