‘ഇത് അടുത്ത കാലത്തെ നാലാമത്തെ ഷോ’; ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് ഗവര്‍ണറുടെ അടുത്തകാലത്തെ നാലാമത്തെ ഷോ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കണ്ടതാണ്, രണ്ടാമത് നയപ്രഖ്യാപനം, റിപ്പബ്ലിക് ദിനത്തിന്റെ അന്ന് മൂന്നാമത്തേത്. നാലാമത്തെ ഷോയാണ് നിലമേലില്‍ നടക്കുന്നത്. കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഷോ നടത്തി വിരട്ടാം എന്ന് ഗവര്‍ണര്‍ കരുതേണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ നടപടി ചെയ്യുന്ന രാജ്യത്തെ ആദ്യ ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാനെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Also Read: വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ; റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ

കൊല്ലം നിലമേലിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവര്‍ണര്‍ വാഹനം നിര്‍ത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News