കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി മന്ത്രി വി ശിവൻകുട്ടി

കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം മന്ത്രി വി. ശിവൻകുട്ടി കൈമാറി. തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. കഴിഞ്ഞ മാസമാണ് അതിഥി തൊഴിലാളിയായ മഹാരാജൻ കിണറിടിഞ്ഞ് മരിച്ചത്. മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി വി ശിവൻകുട്ടി ചെക്ക് കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്.

Also Read: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ

തമിഴ്‌നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ മഹാരാജൻ കഴിഞ്ഞ മാസമാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് മരിച്ചത്.

Also Read: വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News