‘എന്റെ പേര് ശിവൻകുട്ടി; സെൻസർ ബോർഡിനെ ട്രോളി മന്ത്രി, ഫേസ്ബുക്ക് പോസ്റ്റ്

v-sivankutty-minister

സെൻസർ ബോർഡിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. എന്റെ പേര് ശിവൻകുട്ടി; സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!! എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജെ എസ് കെ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് പ്രദർശന അനുമതി നിഷേധിച്ചത്തിനെതിരെ പ്രതിഷേധവുമായി സിനിമ സംഘടനകൾ. തിരുവനന്തപുരത്തെ സെൻസർ ബോർഡ് റീജിയണൽ ഓഫീസിന് മുന്നിൽ ഫെഫ്കയുടെ നേതൃത്വത്തിൽ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

Also read: പാലക്കാട് എം എസ് എഫിൽ വിഭാഗീയത; പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം

കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മുഖ്യ കഥാപാത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന മലയാള സിനിമയിലെ ജാനകി എന്ന പേര് മാറ്റണം എന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. സിനിമകളിൽ കത്രിക വയ്ക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ പ്രതീകാത്മക സമരമാണ് സിനിമ സംഘടനകളുടെ നേതൃത്വത്തിൽ നടന്നത്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. പേരിൻ്റെ പേരിൽ റിലീസ് തടയുന്നത് യുക്തിരഹിതമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സെൻസർ ബോർഡിൻ്റേത് ഭരണഘടന വിരുദ്ധ നിലപാടെന്ന് നടൻ ടിനി ടോം. പ്രതിഷേധത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഡിവൈഎഫ്ഐയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എത്തി. സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ജാനകി എന്ന് പേര് വരുന്ന വിവിധ സിനിമകളുടെ പോസ്റ്റർ പതിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News