
വീണ വിജയന്റെ പേരില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എല്‍ഡിഎഫ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണ വിജയന് അറിയാമെന്നും മന്ത്രി പറഞ്ഞു.
പിം എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും വ്യത്യസ്ത അഭിപ്രായമാണ് ബിനോയ് വിശ്വത്തിനെന്നും കേരളത്തില്‍ ഇടതുമുന്നണിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ മാത്രമേ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു.
Also Read : ആരോപണങ്ങളുടെ പേരില്‍ കേസുകള്‍ സിബിഐക്ക് വിടരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം
കേന്ദ്രസര്‍ക്കാരിന്റെ പണം ആയതുകൊണ്ട് വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും പണം ലഭിക്കാനുണ്ട്. ബിനോയ് വിശ്വത്തിന് അതില്‍ സംശയമുണ്ടെങ്കില്‍, സമയം അനുവദിച്ചാല്‍ ഓഫീസില്‍ വന്ന് അത് ബോധ്യപ്പെടുത്തി കൊടുക്കാം. പി എം ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഭിന്നത ഉണ്ടായിരുന്നില്ല. ചര്‍ച്ച വേണം എന്നുള്ള ആവശ്യം വന്നു. പ്രതിപക്ഷനേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് വിശ്വം പറയേണ്ടതില്ലല്ലോ എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Also Read : മരങ്ങള്‍ പിഴുത് വീണു, വിമാനയാത്രകള്‍ അവതാളത്തിലായി; മഴയും പൊടിക്കാറ്റും ദില്ലിയില്‍ ദുരിതം!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here