അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്താൻ. താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും.

Also Read: കാട്ടാക്കടയിൽ കെഎസ്ആർടിസി കണ്ടക്ടർ യാത്രക്കാരനെ മർദിച്ച സംഭവം; കണ്ടക്ടർക്കെതിരെ കേസെടുത്തു

എംപ്ലോയ്മെന്റ് എക്സേചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യതകൾ തേടാവൂ. ഇതിനായി ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിതപ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയും ഉള്ളവരെ ഉൾപ്പെടുത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണം. റാങ്ക്ലിസ്റ്റ് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി ശിവൻകുട്ടി നിർദേശിച്ചു.

Also Read: മരണാനന്തര ബഹുമതിയായി ഡോ വന്ദന ദാസിന് എം ബി ബി എസ് നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News