‘ഏറെക്കാലത്തിനുശേഷം ഒരു “അതിഥി”യെത്തുന്ന മഹത്തായ ദിനം’, നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ എത്തിയ രാഹുലിനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ( ചാത്തൻ എന്ന കഥാപാത്രത്തിന്റെ ) വാക്കുകൾ കടമെടുത്താണ് മന്ത്രി രാഹുലിനെ ട്രോളിയത്. എം പിയായി വയനാട്ടിൽ ജയിച്ചതൊഴിച്ചാൽ രാഹുൽ മണ്ഡലത്തിൽ എത്തുക പതിവില്ല. ഇതിനെയാണ് വി ശിവൻകുട്ടി ട്രോളിയത്. ഏറെക്കാലത്തിനുശേഷം ഒരു “അതിഥി”യെത്തുന്ന മഹത്തായ ദിനം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘വരികൾ പെയിന്റ് പണിക്ക് പോകുന്ന ചേട്ടൻ, പ്രൊഡ്യൂസർ പോത്ത് കച്ചവടക്കാരൻ’, സുന്ദരിയെ വാ എന്ന ഹിറ്റ് ഗാനത്തിന് പിറകിൽ സാധാരണക്കാരായ മനുഷ്യർ

സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമാണ് രാഹുല്‍ മൂന്ന് സെറ്റ് പത്രിക ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ജയിക്കാത്തതിന് ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നുകൊണ്ടിരിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News