ലളിതം മനോഹരം; മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് ശിവനും എലീനയും വിവാഹിതരായി

കെ ആര്‍ ഗൗരിയമ്മയ്ക്കും ടിവി തോമസിനും ശേഷം, മന്ത്രി മന്ദിരത്തില്‍ വീണ്ടും ഒരു കല്യാണം. മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് ശിവനും എലീനയും വിവാഹിതരായി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

വിപ്ലവകരമായ പ്രണയ ജീവിതം സാക്ഷ്യം വഹിച്ച റോസ് ഹൗസ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1957 മെയ് 30 നായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെയും ടിവി തോമസിന്റെയും ദാമ്പത്യത്തിലേക്കുള്ള ചുവടുവയ്പ്പ്.

റോസ് ഹൗസിനും, സാനഡുവിനുമിടയിലെ ഇടനാഴി പ്രണയം അടയാളപ്പെടുത്തി. അതെ റോസ് ഹൗസില്‍ വീണ്ടും ഒരു വിവാഹം. മന്ത്രി വി ശിവന്‍കുട്ടിയുടെയും പാര്‍വതിയുടെയും മകന്‍ ഗോവിന്ദിന്റെയും എലീനയുടെയും കല്യാണം.

Also Read : ഇട്ടിക്കോരയായി ആ നടനെ മാത്രമേ കാണാന്‍ സാധിക്കുള്ളൂ, മറ്റൊരു ഓപ്ഷനില്ല

മാതൃകാപരമായി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വളരെ ലളിതമായ ചടങ്ങ്. എറണാകുളം തീരുമാറാടി സ്വദേശിയായ എലീനയാണ് ഗോവിന്ദ് ശിവന്റെ പങ്കാളി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു പ്രണയ വിവാഹത്തിന് മന്ത്രിമന്ദിരം സാക്ഷ്യം വഹിച്ചപ്പോള്‍ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News