സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചെന്നും ആ പരാമർശം അദ്ദേഹം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

ALSO READ: വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ്; എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിക്കെതിരെ രൂക്ഷ വിമർശനം

‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ അത് പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ALSO READ: ‘ഞാൻ കടം വാങ്ങി മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്’, കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റു: ഫേസ്ബുക് ലൈവുമായി സൈജു കുറുപ്പ്

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ദേവസ്വം മന്ത്രിയെ സലിം കുമാർ പരിഹസിച്ചത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റിൽ മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News