മതേതരത്വത്തിന്റെ കാവൽക്കാരന് വിട; ഡോ. കെ എൻ പണിക്കരെ അനുസ്മരിച്ച് മന്ത്രി വി എൻ വാസവൻ

K N Panikkar death

ന്ത്യൻ ചരിത്രത്തെ മാർക്സിയൻ വീക്ഷണത്തിൽ വിശകലനം ചെയ്ത പ്രമുഖ ചരിത്രകാരനും ധൈഷണികനുമായ ഡോ. കെ എൻ പണിക്കർക്ക് അനുശോചനമർപ്പിച്ച് മന്ത്രി വി എൻ വാസവൻ. ചരിത്രരചന, വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനം എന്നീ മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ബൗദ്ധിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: ശാസ്ത്രീയ ചരിത്രബോധത്തിന്റെ കാവൽക്കാരൻ; ഡോ. കെ എൻ പണിക്കരുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ ചരിത്രത്തെ മാർക്സിയൻ വീക്ഷണത്തിൽ വിശകലനം ചെയ്ത ചരിത്രകാരൻമാരിൽ പ്രമുഖനായ ഡോ. കെ എൻ പണിക്കർ വിടവാങ്ങി. മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

കേരള ചരിത്രഗവേഷണ കൗൺസിൽ,ആദ്യ അധ്യക്ഷൻ, ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ, കേരള ചരിത്ര കോൺഗ്രസ് സ്ഥാപകാധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര മേൽക്കോയ്മയ്ക്കായുള്ള നീക്കങ്ങളെ വസ്തുനിഷ്ഠ ചരിത്ര രചനയിലൂടെ ചെറുത്തതിന്റെ പേരിൽ വർഗീയ ശക്തികളിൽ നിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. സാംസ്കാരിക രംഗത്തെ ധൈഷണിക പോരാളിയുടെ വിടവാങ്ങൽ ഇന്ത്യൻ ബൗദ്ധികസ്വത്വത്തിന് തീരാനഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News