
പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെഎൻ പണിക്കരുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. ഇന്ത്യൻ ചരിത്രരചനയിൽ മതേതരവും ശാസ്ത്രീയവുമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് മന്ത്രി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
വർഗീയമായ ചരിത്ര നിർമ്മിതികളെ പ്രതിരോധിക്കുന്നതിനും ചരിത്രത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിനുമായി തന്റെ ജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. ഡോ. കെഎൻ പണിക്കരുടെ വേർപാട് നമ്മുടെ ബൗദ്ധിക-വിദ്യാഭ്യാസ മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
English Summary: V. Sivankutty expressed deep sorrow over the passing of noted historian K. N. Panikkar, stating that his contribution to promoting a secular and scientific approach in Indian historiography was unparalleled.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

