മന്ത്രി വി എൻ വാസവൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ദുരിതബാധിതർക്ക് ആശ്വാസമേകി മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിലെ അയ്മനം, കുമരകം, ചെങ്ങളം, കവണാറ്റിൻകര, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ദുരിത പെയ്ത് തുടരുന്നു . മീനച്ചിലാർ കരകവിഞ്ഞതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

ALSO READ: സർക്കാർ, എയിഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ പലയിടത്തും ആളുകൾ ഒറ്റപ്പെട്ടു. വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ പലരും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

English summary: Minister V.N. Vasavan visited relief camps in Ettumanoor constituency.

ALSO READ: “സമൂഹമൊന്നാകെ സ്കൂൾ സുരക്ഷയ്ക്ക് പിന്തുണ നൽകണം”: ഡി വൈ എഫ് ഐ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News