
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജ്.2012 മുതല്‍ കെട്ടിടത്തിന് ബലക്ഷയമാണെന്ന റിപോര്‍ട്ട് ഉണ്ടായിരുന്നു.അന്ന് യാതൊരു നടപടിയും എടുത്തില്ല.തുടര്‍ന്ന് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ നടപടിയെടുത്തിരുന്നന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി ഉണ്ടാവും.നിലവില്‍ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അപകടം നടന്നയുടനെ പ്രദേശത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കാന്‍ തടസം നേരിട്ടതായും മന്ത്രി വ്യക്തമാക്കി.
അതേസമയം രോഗികളെ പുതിയ കെട്ടിത്തിലേക്ക് മാറ്റാന്‍ 30 ന് ചേര്‍ന്ന യോഗത്തില്‍ തീരിമാനിച്ചിരുന്നതായി മന്ത്രി വി എന്‍ വാസവനും പ്രതികരിച്ചു.30 ന് ചേർന്ന യോഗത്തിലെ തിരുമാനം നടപ്പാക്കിയിരുന്നോ എന്നകാര്യം പരിശോധിക്കും. ആറ് വാര്‍ഡുകളാണ് പഴയ കെട്ടിടത്തിലുണ്ടായിരുന്നത്. ആ വാര്‍ഡിലെ രോഗികളെ മുഴുവന്‍ പുതിയ വാര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

