തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഷയം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

veena-george-

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞദിവസം ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്. ഡിഎംഇക്കോ സര്‍ക്കാരിനോ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഷയത്തില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനോ സര്‍ക്കാരിനോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മെയ് മാസത്തില്‍ യൂറോളജി വിഭാഗത്തില്‍ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യത്യാസമില്ല. കഴിഞ്ഞ ദിവസം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതില്‍ മൂന്നു ശസ്ത്രക്രിയ നടന്നു. പ്രോബിന് പ്രശ്‌നമുണ്ടായതിനാലാണ് ഒരു ശസ്ത്രകിയ നടക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങള്‍ അന്വേഷിക്കട്ടെ എന്നും പോസ്റ്റ് പിന്‍വലിച്ചതടക്കുമുള്ള കാര്യങ്ങളില്‍ ഡോക്ടറോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News